ടാ​ല​ന്‍റ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ചാ​ക്കോ​ളാ​സ് ഗോ​ൾ​ഡ് ട്രോ​ഫി ചാ​ന്പ്യന്മാ​ർ
Saturday, October 19, 2024 6:10 AM IST
പാ​ല​ക്കാ​ട്: ചാ​ക്കോ​ളാ​സ് ഗോ​ൾ​ഡ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി പാ​ല​ക്കാ​ട് ടാ​ല​ന്‍റ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ഉ​ജ്വ​ല വി​ജ​യം നേ​ടി. അ​ണ്ട​ർ 17 ൽ ​ആ​കെ ന​ട​ത്തി​യ 112 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ഫൈ​ന​ലി​ലെ​ത്തി​യ എ.​സി മി​ല​ൻ അ​ക്കാ​ദ​മി കോ​ഴി​ക്കോ​ടും, ടാ​ല​ന്‍റ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി പാ​ല​ക്കാ​ടും ത​മ്മി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ലെ ടി​എം​കെ സ്പോ​ർ​ട്സ് അ​രീ​ന​യി​ൽ ന​ട​ന്ന ക​ലാ​ശ​പോ​രാ​ട്ട​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ടാ​ല​ന്‍റ് അ​ക്കാ​ദ​മി​യു​ടെ വി​ജ​യം.

ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ ടീ​മി​ന്‍റെ വി​ജ​യ​ശി​ൽ​പി​ക​ൾ ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ പി.​കെ. രാ​ജീ​വ്, ടീം ​മാ​നേ​ജ​ർ സി.​സി. പ​യ​സ്, ചീ​ഫ് കോ​ച്ച് ദേ​വ​ൻ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​രം ന​ട​ന്ന​ത്. അ​ണ്ട​ർ 13 മു​ത​ൽ 17 വ​രെ 5 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ 832 ക​ളി​ക​ളി​ലാ​യി 3659 ക​ളി​ക്കാ​ർ പ​ങ്കെ​ടു​ത്തു. പ്ര​മു​ഖ പ്ലൈ​വു​ഡ് വ്യാ​പാ​രി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ സം​ഘ​ട​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റും സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ന്‍റെ മു​ൻ കോ​ച്ചും പ്ര​മു​ഖ പ​രി​ശീ​ല​ക​നു​മാ​യ പി.​കെ. രാ​ജീ​വ് സെ​ക്ര​ട്ട​റി​യു​മാ​ണ്.