എൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയെ പി​ന്തു​ണ​ച്ച് പോ​സ്റ്റി​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​ക്ക് മ​ർ​ദനം
Tuesday, October 22, 2024 1:38 AM IST
നെ​ന്മാ​റ: പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​നെ പി​ന്തു​ണ​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ പോ​സ്റ്റ് ഇ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ന്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ബാ​ബു (28) വി​ന് മ​ർ​ദ​ന​മേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​അ​യി​ലൂ​ർ ചേ​വ​ക്കു​ള​ത്തു​ള്ള ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ നി​ന്നും ജോ​ലി​ക്ക് പു​റ​ത്തു പോ​കു​മ്പോ​ഴാ​ണ് ഇ​രു​ച​ക്ര​വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ നെ​ന്മാ​റ ചേ​രും​കാ​ട് സ്വ​ദേ​ശി സു​രേ​ഷ് വാ​സു (30) ക​രി​ങ്കു​ളം സ്വ​ദേ​ശി ബേ​സി​ൽ(28) എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ല​യ്ക്കും കൈ​യ്ക്കും തോ​ള​ത്തും മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ശ്രീ​ജി​ത്ത് ബാ​ബു നെ​ന്മാ​റ സാ​മൂ​ഹി​കാരോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടു​ക​യും നെ​ന്മാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പോ​ലീ​സ് സു​രേ​ഷ് വാ​സു, ബേ​സി​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.