വാ​ക്പോ​രി​ൽ മു​റു​കി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളം
Monday, October 21, 2024 2:18 AM IST
പാ​ല​ക്കാ​ട്: പ്ര​ചാ​ര​ണ​ത്തി​ര​ക്കി​നൊ​പ്പം പ​ര​സ്പ​ര വാ​ക്പോ​രി​നും സ​മ​യം​ക​ണ്ടെ​ത്തി പാ​ല​ക്കാ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​ക​ൾ.

രാ​വി​ലെ കോ​ട്ട​മൈ​താ​നി​യി​ല്‍ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​ന്‍ ചാ​ന​ൽ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ര​ക്കി​നി​ടെ ഓ‌​ടു​ന്ന​തു ക​ണ്ട​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ത്ര​വേ​ഗ​ത്തി​ല്‍ ഓ‌​ടി​പ്പോ​യാ​ലും അ​തി​നെ താ​ന്‍ മ​റി​ക​ട​ക്കു​മെ​ന്നു പി.​സ​രി​ന്‍ പ്ര​തി​ക​രി​ച്ചു.


സ​രി​ൻ പ്ര​കോ​പി​പ്പി​ക്കാ​ൻ പ​റ​യു​ന്ന​തി​നെ​ല്ലാം മ​റു​പ​ടി​ന​ല്‍​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും പോ​രാ​ട്ടം ബി​ജെ​പി​യു​ടെ വ​ര്‍​ഗീ​യ​ത​യ്ക്ക് എ​തി​രേ​യാ​ണെ​ന്നു​മാ​യി​രു​ന്നു പി​ന്നീ​ട് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മ​റു​പ​ടി.

വൈ​കി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ക്ഷീ​ണം മ​റി​ക​ട​ന്നു പ്ര​ചാ​ര​ണ​ത്തി​ൽ ഒ​പ്പ​മെ​ത്താ​ൻ മു​ന്നേ​റു​ക​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ.