മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള സ​മാ​പി​ച്ചു: കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Monday, October 21, 2024 2:17 AM IST
അ​ല​ന​ല്ലൂ​ർ: മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി അ​ല​ന​ല്ലൂ​ർ ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള സ​മാ​പി​ച്ചു.

ഹൈ​സ്കൂ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.

അ​ഗ​ളി ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും അ​ട്ട​പ്പാ​ടി എം​ആ​ർ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ തി​രു​വി​ഴാം​കു​ന്ന് സി​പി​എ​യു​പി സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​വും, പ​യ്യ​ന​ടം എ​യു​പി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും, കു​മ​രം​പു​ത്തൂ​ർ എ​യു​പി സ്കൂ​ൾ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. സ​മാ​പ​ന സ​മ്മേ​ള​നം അ​ല​ന​ല്ലൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. സു​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു


ഹെ​ഡ്മാ​സ്റ്റ​ർ പി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് എ​ഇ​ഒ സി. ​അ​ബൂ​ബ​ക്ക​ർ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.