തെ​ങ്ക​ര​റോ​ഡ് ത​ക​ർ​ന്നു​ത​ന്നെ
Saturday, October 19, 2024 6:10 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തു​ട​ർ​ച്ച​യാ​യു​ള്ള മ​ഴ​യി​ൽ കു​ഴി​ക​ളും ചെ​ളി​വെ​ള്ള​വും നി​റ​ഞ്ഞു നെ​ല്ലി​പ്പു​ഴ- ആ​ന​മൂ​ളി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര തീ​ർ​ത്തും ദു​സ​ഹ​മാ​കു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പു​വ​രെ അ​സ​ഹ്യ​മാ​യ പൊ​ടി​ശ​ല്യ​മാ​യി​രു​ന്നു റൂ​ട്ടി​ല​നു​ഭ​വ​പ്പെ​ട്ട​ത്.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ടാ​റിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​ന്നും തു​ട​ങ്ങി​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഈ ​വ​ർ​ഷം ജൂ​ണി​ലാ​ണ് ടാ​റിം​ഗി​ലേ​ക്കെ​ത്തി​യ​ത്.

തെ​ങ്ക​ര മു​ത​ൽ നെ​ല്ലി​പ്പു​ഴ ദാ​റു​ന്ന​ജാ​ത്ത് സ്കൂ​ൾ വ​രെ​യു​ള്ള 4.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ​മാ​ത്ര​മാ​ണ് ആ​ദ്യ​പാ​ളി ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.


കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ടാ​റിംഗ് പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഉ​പ​രി​ത​ല​ത്തി​ലെ മി​ശ്രി​തം മ​ഴ​യി​ൽ ഒ​ഴു​കി​പോ​യ​താ​ണ് റോ​ഡി​ൽ കു​ണ്ടും കു​ഴി​ക​ളും രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം.

നി​ല​വി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് ചെ​ളി​വെ​ള്ള​വും കെ​ട്ടി​നി​ൽ​ക്കു​ന്ന​തോ​ടെ വാ​ഹ​ന​യാ​ത്ര ദു​രി​ത​മാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു ടെ ​സ​ഞ്ചാ​ര​വും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. നെ​ല്ലി​പ്പു​ഴ മു​ത​ൽ മ​ണ​ല​ടി, വെ​ള്ളാ​രം​കു​ന്ന്, തെ​ങ്ക​ര ഭാ​ഗ​ങ്ങ​ളി​ലാ​ണ് വാ​ഹ​ന​യാ​ത്ര ബു​ദ്ധി​മു​ട്ടേ​റി​യി​രി​ക്കു​ന്ന​ത്.