സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലും ജ​ന​ജാ​ഗ​രസം​ഗ​മ​വും
Monday, October 21, 2024 2:17 AM IST
പാ​ല​ക്കാ​ട്: സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ യോ​ഗം പാ​ല​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി.

രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​അ​ന്തോ​ണി​സ്വാ​മി പീ​റ്റ​ർ അ​ബി​ർ രൂ​പ​താ​ത​ല ജ​ന​ജാ​ഗ​ര​വും പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ബെ​ൻ​സി​ഗ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.


ക​ഴി​ഞ്ഞ പ​ത്തുവ​ർ​ഷ​ത്തെ രൂ​പ​ത റി​പ്പോ​ർ​ട്ട് രൂ​പ​ത പ്രോ​ക്യൂ​റേ​റ്റ​ർ ഫാ. ​പ​യ​സ് അ​വ​ത​രി​പ്പി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. മ​രി​യ ജോ​സ​ഫ് സ​ന്ദേ​ശം ന​ൽ​കി. രൂ​പ​ത​യി​ലെ വൈ​ദി​ക​രും, സ​ന്യ​സ്ത പ്ര​തി​നി​ധി​ക​ളും നൂ​റോ​ളം പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.