മ​തേ​ത​ര​ത്വം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫ് വി​ജ​യി​ക്ക​ണം: കെ. ​സു​ധാ​ക​ര​ൻ എം​പി
Tuesday, October 22, 2024 1:38 AM IST
പാ​ല​ക്കാ​ട്: മ​തേ​ത​ര​ത്വം നി​ല​നി​ർ​ത്തു​വാ​ൻ യു​ഡി​എ​ഫ് വി​ജ​യി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി. പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച നി​യോ​ജ​ക​മ​ണ്ഡ​ലം തെര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തേ​ത​ര ജ​നാ​ധി​പ​ത്യ നി​ല​പാ​ടു​ക​ളെ എ​ല്ലാ കാ​ല​വും സ്വീ​ക​രി​ച്ച നാ​ടാ​ണ് പാ​ല​ക്കാ​ട്. ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും നാ​ടി​ന്‍റെ ഐ​ക്യ​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന യു​ഡി​എ​ഫി​നെ ത​ന്നെ ജ​നം സ്വീ​ക​രി​ക്കും.

ക​ണ്ണൂ​രി​ൽ എ​ഡി​എം മ​ര​ണ​പ്പെ​ട്ട​പ്പോ​ൾ എ​ല്ലാ​വ​രും അ​നു​ശോ​ച​നം ന​ട​ത്തി​യ​പ്പോ​ഴും അ​തി​ന് മു​തി​രാ​ത്ത ഒ​രേ ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്. മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത ഒ​രാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി. അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും കേ​ര​ള​ത്തെ ര​ക്ഷി​ക്ക​ണമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ണ്‍​വൻ​ഷ​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.


മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ക്ക​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ്സൻ, പ്ര​തി​പ​ക്ഷ ഉ​പ നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.വി. മോ​ഹ​ന​ൻ, പി.സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, എം​പി​മാ​രാ​യ വി.കെ. ശ്രീ​ക​ണ്ഠ​ൻ, ഷാ​ഫി പ​റ​ന്പി​ൽ, ബെ​ന്നി ബെ​ഹ​നാ​ൻ, ജെ​ബി മേ​ത്ത​ർ,യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ഷി​ബു ബേ​ബി​ജോ​ണ്‍, ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ, ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, രാ​ജ​ൻ ബാ​ബു, ഡിസിസി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ, മു​ൻ എംപി വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ൻ, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, സി.​ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.