ഗു​രു​കു​ലം, ലൂ​ർ​ദ്മാ​ത സ്കൂ​ളു​ക​ൾ​ക്ക് ഓ​വ​റോ​ൾ കി​രീ​ട​നേട്ടം
Sunday, October 20, 2024 2:44 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര പി​കെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 876 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ൾ ട്രോ​ഫി നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

690 പോ​യി​ന്‍റു​മാ​യി മം​ഗ​ലം​ഡാം ലൂ​ർ​ദ്മാ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 588 പോ​യി​ന്‍റു​ള്ള ചി​റ്റി​ല​ഞ്ചേ​രി എം​എ​ൻ​കെ​എം സ്കൂ​ളാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 584 പോ​യി​ന്‍റു നേ​ടി വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം സ്കൂ​ൾ തൊ​ട്ടു​പി​ന്നി​ലെ​ത്തി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ ഓ​വ​റോ​ൾ ഫ​സ്റ്റ്, ഹൈ​സ്കൂ​ൾ വി​ഭാ​ഗം ശാ​സ്ത്ര​മേ​ള​യി​ൽ ഓ​വ​റോ​ൾ സെ​ക്ക​ൻ​ഡും മ​ല​യോ​ര മേ​ഖ​ല​യാ​യ മം​ഗ​ലം​ഡാം ലൂ​ർ​ദ് മാ​ത സ്കൂ​ളി​നാ​ണ്.


97 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി അ​യ്യാ​യി​രം കു​ട്ടി​ക​ൾ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി എ​ജു​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ ഉ​ഷ മാ​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി. ​ജ​യ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ത്തൂ​ർ ബി​പി​സി കെ.​ബി. ബീ​ന സ​മ്മാ​ന​ദാ​നം ന​ട​ത്തി.