ജെ​യ്സ് ജോ​സി​നെ അ​നു​മോ​ദി​ച്ചു
Tuesday, October 22, 2024 1:38 AM IST
വ​ട​ക്ക​ഞ്ചേ​രി: ഗു​മ​സ്ത​ൻ സിനിമയിൽ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി തി​ള​ങ്ങു​ന്ന ഇ​ട​വ​കാം​ഗം ജെ​യ്സ് ജോ​സി​നെ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​കസ​മൂ​ഹം അ​നു​മോ​ദി​ച്ചു. വി​കാ​രി ഫാ. ​റെ​ജി പെ​രു​മ്പി​ള്ളി​ൽ, കൈക്കാര​ന്മാ​രാ​യ ജോ​സ് ചു​ക്ക​നാ​നി​യി​ൽ, ജെ​യിം​സ് പൂ​ത​ക്കു​ഴി എ​ന്നി​വ​ർ ചേ​ർ​ന്ന് ഷാ​ൾ അ​ണി​യി​ച്ചാ​യി​രു​ന്നു അ​നു​മോ​ദ​നം.

ഗു​മ​സ്ത​ൻ സി​നി​മ​യി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ണ് ജെ​യ്സ് ജോ​സ്.​ വ​ട​ക്ക​ഞ്ചേ​രി, മം​ഗ​ലം​ഡാം, പോ​ത്തു​ണ്ടി, വാ​ണി​യം​പാ​റ, ഏ​റ്റു​മാ​നൂർ എ​ന്നി​വ​ിട​ങ്ങ​ളാ​യി​രു​ന്നു ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ. വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ഫ​യ​ർസ്റ്റേ​ഷ​നു സ​മീ​പം പ​ള്ളി​പ്പാ​ട​ൻ ജോ​സി​ന്‍റെ മ​ക​നാ​ണ്. ജെ​യ്സ് ജോ​സി​ന്‍റെ 12 വ​ർ​ഷ​ത്തെ സി​നി​മാ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല പ്ര​ക​ട​ന​മാ​ണ് ഗു​മ​സ്ത​ൻ സി​നി​മ​യി​ൽ ചെ​യ്തി​ട്ടു​ള​ള​ത്.