മുണ്ടൂർ പള്ളിയിൽ തിരുനാൾ ഇന്നും നാളെയും
1490505
Saturday, December 28, 2024 6:15 AM IST
മുണ്ടൂർ: മുണ്ടൂർ പരിശുദ്ധ കർമലമാത ദേവാലയത്തിൽ തിരുനാൾ ഇന്നും നാളെയും.
ഇന്നുരാവിലെ 6.15ന് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കൂടുതുറക്കൽ ശുശ്രൂഷ നടത്തും. തുടർന്ന് രൂപം എഴുന്നള്ളിപ്പിനും അമ്പ്, വള വെഞ്ചരിപ്പിനും ശേഷം യൂണിറ്റുകളിലേക്കു കൊടുത്തുവിടും. അ ന്പു പ്രദക്ഷിണം രാത്രി സമാപിക്കും.
തിരുനാൾദിനമായ നാളെ റവ.ഡോ. പോൾ പൂവത്തിങ്കൽ തിരുനാൾ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും. റവ.ഡോ. വിൻസന്റ് ആലപ്പാട്ട് തിരുനാൾ സന്ദേശം നൽകും.
തിരുനാളിനോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് ദീപാലങ്കാരം സ്വിച്ച്ഓൺ കർമം കെ. രാധാകൃഷ്ണൻ എംപി നിർവഹിച്ചു. പന്തൽദീപാലങ്കാരം സ്വിച്ച് ഓ ൺ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു.