വെണ്ടോർ പള്ളിയുടെ ശതാബ്ദിസമാപനം നാളെ
1490489
Saturday, December 28, 2024 6:15 AM IST
പുതുക്കാട്: വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയുടെ ശതാബ്ദി സമാപനസമ്മേളനം നാളെ നടക്കുമെന്ന് ഭാരവാഹികൾ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനംചെയ്യും. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ് മാർ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷതവഹിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് മാർ റാഫേല്‍ തട്ടില്‍ അനുഗ്രഹ, ആശീര്‍വാദ പ്രഭാഷണംനടത്തും. കെ.കെ. രാമചന്ദ്രന് എംഎല്‍എ, ടി.ജെ. സനീഷ്കുമാര് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ഫൊറോന വികാരി ഫാ. പോള്‍ തേക്കാനത്ത്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി എന്നിവർ പങ്കെടുക്കും. ഞായറാഴ്ച രാവിലെ കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് വിവിധ മത്സരങ്ങളും സമ്മാനദാനവും ഉണ്ടായിരിക്കും.
കലാസന്ധ്യയോടെ സമ്മേളനം സമാപിക്കും. വെണ്ടോര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസ് പുന്നോലിപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ നെപ്പോ ചിറമ്മല്‍, കൈക്കാരന്മാരായ മെല്ജിന് മഞ്ഞളി, സിറില്‍ മഞ്ഞളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.