ആഷിൽ പി. ജോൺസന് സ്വീകരണം നൽകി
1490497
Saturday, December 28, 2024 6:15 AM IST
ചായ്പൻകുഴി: നേപ്പാളിൽ നടന്ന അഖിലേന്ത്യ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി സ്വർണമെഡൽ നേടി ചായ്പൻകുഴിയുടെ അഭിമാനമായ ആഷിൽ പി. ജോൺസന് യൂത്ത് കോൺഗ്രസ് കോടശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കാലടി ശ്രീശങ്കര കോളജ് ബിഎസ്സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർഥിയാണ് ആഷിൽ.
യൂത്ത് കോൺഗ്രസ് കോടശേരി മണ്ഡലം പ്രസിഡന്റ് ്അഭിജിത്ത് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം സെക്രട്ടറി ലിനോജ് പാപ്പച്ചൻ, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി മേജോ ജോസഫ്, പരിയാരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എം. ജോസ്, സഹകരണബാങ്ക് ഭരണസമിതി അംഗം ദേവസി തോട്ടിയാൻ, ജോസ് വാഴപ്പിള്ളി, ജോജി പോൾ, പി.സി. ജോൺസൻ എന്നിവർ പ്രസംഗിച്ചു.