ദേവാലയങ്ങളിൽ തിരുനാൾ:
1490495
Saturday, December 28, 2024 6:15 AM IST
കൊന്നക്കുഴി പാദുവഗിരി സെന്റ് ആന്റണീസ്
കൊന്നക്കുഴി: പാദുവഗിരി സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പുതിരുനാളിന് വികാരി ഫാ. ജോസഫ് ചെറുവത്തൂർ കൊടി ഉയർത്തി. ഇന്നു രാവിലെ 6.30 ന് ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി ഒന്പതിന് യൂണിറ്റുകളിൽനിന്നും അമ്പ് പ്രദിക്ഷണം പള്ളിയിൽ സമാപിക്കും. തുടർന്ന് താളപ്പെരുക്കം.
നാളെ രാവിലെ 9.45ന് പ്രസുദേന്തി വാഴ്ച. തുടർന്ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോൺ പാല്യേക്കര സിഎംഐ മുഖ്യകാർമികത്വം വഹിക്കും. നവവൈദികൻ ഫാ. വിബിൻ വേരംപിലാവ് സന്ദേശം നൽകും. ഫാ. ഷൈജു പെരുംപെട്ടിക്കുന്നേൽ സഹകാർമികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, ആശീർവാദം. രാത്രി ഏഴിനു നാടകം.
വികാരി ഫാ. ജോസഫ് ചെറുവത്തൂർ, ജനറൽ കൺവീനർ അച്ചാടൻ മാത്യു ജിബിൻ, കൈക്കാരന്മാരായ കുഞ്ഞാവര അച്ചാടൻ, പൗലോസ് പൈനാടത്ത് എന്നിവർ നേതൃത്വം നൽകും.
പുളിങ്കര സെന്റ് മേരീസ്
പുളിങ്കര: സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പുതിരുനാളിന് രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ കൊടി ഉയർത്തി. ഇന്നു രാവിലെ 6.45 ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന, അമ്പ് വെഞ്ചരിപ്പ്, രൂപം എടുത്തുവയ്ക്കൽ, തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 9.30 ന് അമ്പ് സമാപനം പള്ളിയിൽ. തുടർന്ന് വാനിലെ വർണവിസ്മയം.
നാളെ ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ആന്റോ പാണാടൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. തോമസ് തടത്തിമാക്കൽ സന്ദേശം നൽകും. നാലിന് വിശുദ്ധ കുർബാന, തിരുനാൾപ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം.
തിങ്കളാഴ്ച ടൗൺ അമ്പ്. കുറ്റിച്ചിറ പന്തലിൽ ലദീഞ്ഞ്, നൊവേന, പൊതുസമ്മേളനം. തുടർന്ന് ടൗൺ അമ്പുപ്രദക്ഷിണം രാത്രി 9.30 ന് പള്ളിയിൽ സമാപിക്കും. വാനിൽ വർണമഴ.
പൂവത്തിങ്കൽ സെന്റ് പീറ്റേഴ്സ്
പരിയാരം: പൂവത്തിങ്കൽ സെന്റ്് പീറ്റേഴ്സ് പള്ളിയിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പുതിരുനാളിനു ഫാ. നവീൻ ഊക്കൻ കൊടിയേറ്റി. വികാരി ഫാ. സാബു പയ്യപ്പിള്ളി, കൺവീനർ റപ്പായി ഞർലേലി, കൈക്കാരൻമാരായ പോളി പോട്ടക്കാരൻ, ജിസ്മോൻ പാറേക്കാടൻ, വിത്സൻ മാളക്കാരൻ എന്നിവ സന്നിഹിതരായിരുന്നു.
ഇന്ന് 6.30 ന് വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച, തുടർന്ന് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 9.30 ന് അമ്പ് പ്രദിക്ഷണം പള്ളിയിൽ സമാപിക്കും. നാളെ രാവിലെ 10.30 നുള്ള തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. റോബിൻ സേവ്യർ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് 4.30 ന് വിശുദ്ധ കുർബാന, തുടർന്ന് തിരുനാൾപ്രദക്ഷിണം.
ചാലക്കുടി തിരുക്കുടുബ ലത്തീൻ പള്ളി
ചാലക്കുടി: തിരുക്കുടുംബ ലത്തീൻ പ ള്ളിയിൽ തിരുക്കുടുബത്തിന്റെ മധ്യസ്ഥതിരുനാളിന് ഫാ. ബെഞ്ചമിൻ ജൈജു ഇലഞ്ഞിക്കൽ കൊടി ഉയർത്തി. ഇന്നു രാവിലെ ഏഴിന് ദിവ്യബലി, വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നോവേന, യൂണിറ്റുകളിലേക്ക് അമ്പുപ്രദിക്ഷണം. വൈകീട്ട് അഞ്ചിന് തിരുക്കുടുംബ കപ്പേളയിൽനിന്നും പ്രദക്ഷിണം. 5.30 ന് പ്രസുദേന്തിവാഴ്ച, ദിവ്യബലി എന്നീ തിരുക്കർമങ്ങൾക്ക് റവ.ഡോ. ജോൺസൻ പങ്കേത്ത് മുഖ്യകാർമികത്വം വഹിക്കും. ഫാ. തോമസ് തടത്തിമാക്കൽ പ്രസംഗിക്കും. ഞായർ 9.30 ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ഇടവകദിനം - പൊതുയോഗം, കലാപരിപാടികൾ.
എടമുട്ടം ക്രിസ്തുരാജ
എടത്തിരുത്തി: എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയർ ഡയറക്ടർ ഫാ. ഷാജു ചിറയത്ത് കൊടിയേറ്റം നിർവഹിച്ചു. ഇടവകവികാരി ഫാ. സിന്റോ മാടവന, കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ, കുടുംബസമ്മേളന ഭാരവാഹികൾ, ഭക്തസംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ജനുവരി നാല്, അഞ്ച്, ആറ് തീയതികളിലാണ് തിരുനാൾ. തിരുനാൾദിനമായ അഞ്ചിന് രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. അനിൽ പുതുശേരി മുഖ്യകാർമികത്വം വഹി ക്കും. ഫാ. പോൾ കള്ളിക്കാടൻ സന്ദേശം നൽകും. വൈകീട്ട് പ്രദക്ഷിണവും തുടർന്ന് വർണമഴയും.
കൊരട്ടി കട്ടപ്പുറം തിരുക്കുടുംബം
കൊരട്ടി: കട്ടപ്പുറം തിരുക്കുടുംബ പള്ളിയിൽ ഇടവകമധ്യസ്ഥരായ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു കൊടിയേറി. കൊടിയേറ്റിനും തുടർന്നുനടന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നീ തിരുക്കർമങ്ങൾക്കും കൊരട്ടി ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് കാർമികനായി.
ഇന്നു രാവിലെ ഒന്പതിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ. വൈകീട്ട് 5.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജിതിൻ ഞവരക്കാട്ട് നേതൃത്വം നൽകും. ഫാ. ജിൻസ് ഞാണയ്ക്കൽ വചനസന്ദേശം നൽകും. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും.
തിരുനാൾദിനമായ നാളെ വൈകീട്ട് 5.30ന് ഫാ. സെനറ്റ് കാഞ്ഞിരപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിലും ഫാ. ഡിബിൻ പെരിഞ്ചേരി, ഫാ. സോനു മേലേടൻ എന്നിവരുടെ സഹകാർമികത്വത്തിലും ആഘോഷമായ തിരുനാൾ പാട്ടുകുർബാന. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും.