മമ്മിയൂർ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞത്തിന് ഒന്നിന് തുടക്കം
1490488
Saturday, December 28, 2024 6:15 AM IST
ഗുരുവായൂർ: മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ മൂന്നാം മഹാരുദ്രയജ്ഞം ജനുവരി ഒന്നു മുതൽ 11 വരെ നടക്കുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻ, അംഗം കെ.കെ. വിശ്വനാഥൻ, എക്സികുട്ടീവ് ഓഫീസർ എൻ. ഷാജി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ക
്ഷേത്രം നടപ്പുരയിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കേരളത്തിലെ പ്രമുഖ വേദപണ്ഡിതൻമാർ 11 വെള്ളി കലശങ്ങളിൽ ദ്രവ്യങ്ങൾനിറച്ച് ഉഷ:പൂജയ്ക്കുശേഷം മഹാദേവന് അഭിഷേകംചെയ്യുന്നു. മഹാരുദ്രത്തോടനുബന്ധിച്ച് മഹാവിഷ്ണു, ഭഗവതി എന്നിവർക്ക് നവകാഭിഷേകവും നാഗക്കാവിൽ നാഗപ്പാട്ട്, നാവോർപ്പാട്ട്, വൈകീട്ട് പാതിരാക്കുന്നത് കുളുപ്പുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സർപ്പബലിയും നടക്കും. ദിവസവും രാവിലെയും വൈകീട്ടും ഭക്തിപ്രഭാഷണം, നൃത്ത നൃത്യങ്ങൾ തുടങ്ങിയകലാപരിപാടികൾ ഉണ്ടാകും.
മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഭക്തജനങ്ങൾക്ക് പ്രസാദഊട്ടും ഉണ്ടായിരിക്കുന്നതാണ്. യജ്ഞം ജനുവരി 11ന് വസോർധാരയോടെ സമാപിക്കും.