വോളിബോൾ ടൂർണമെന്റിനു തുടക്കമായി
1490496
Saturday, December 28, 2024 6:15 AM IST
കൊപ്രക്കളം: എസ്എൻഎസി ചെന്ത്രാപ്പിന്നിയുടെ 55 ാമത് വോളിബോൾ ടൂർണമെന്റിനു തുടക്കമായി. കയ്പമംഗലം എസ്ഐ മുഹമ്മദ് സിയാദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സുമൻകുമാർ പണിക്കശേരി പതാക ഉയർത്തി. സെക്രട്ടറി ലോഹിതാക്ഷൻ കൊല്ലാശേരി, ട്രഷറർ സുരേഷ്കുമാർ മേനോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യ മത്സരത്തിൽ രണ്ടിനെതിരെ മൂന്നുസെറ്റുകൾ നേടി എസ്എൻഎസി ചെന്ത്രാപ്പിന്നി ജേതാക്കളായി. എം.ജി. യൂണിവേഴ്സിറ്റി ടീമിനെയാണ് പരാജയപ്പെടുത്തിയത്. പ്രാദേശിക മത്സരത്തിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ഗോഖലെ ബോയ്സ് വലപ്പാടിനെ പരാജയപ്പെടുത്തി ന്യൂ വോളി മതിലകം ജേതാക്കളായി.