ഇ​രി​ങ്ങാ​ല​ക്കു​ട: 76 ാം റി​പ്പ​ബ്ലി​ക്‌​ദി​ന പ​രേ​ഡി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജി​ന്‍റെ സാ​ന്നി​ധ്യം. തൃ​ശൂ​ര്‍ ഏ​ഴാം കേ​ര​ള ഗേ​ള്‍​സ് ബ​റ്റാ​ലി​യ​ന്‍റെ കീ​ഴി​ലു​ള്ള ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ കേ​ഡ​റ്റ് ആ​ഗ്‌​ന​സ് വി​ല്‍​സ​നാ​ണ് പ​രേ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തെ നൂ​റോ​ളം കേ​ഡ​റ്റു​ക​ളി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

മൂ​ന്നാം​വ​ര്‍​ഷ ഇം​ഗ്ലീ​ഷ് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​ഗ്‌​ന​സ് മേ​ല​ഡൂ​ര്‍ തെ​ക്കേ​ക്ക​ര പ​രേ​ത​നാ​യ ആ​ർ​മി ഒാ ​ഫീ സ​ർ വി​ല്‍​സ​ന്‍റെ മ​ക​ളാ​ണ്. അ ​മ്മ ബീ​ന കു​ഴി​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​ണ്.

ഏ​ഴാം കേ​ര​ള ബ​റ്റാ​ലി​യ​ന്‍ എ​ന്‍​സി​സി ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​ സ​ര്‍ കേ​ണ​ല്‍ ര​ജീ​ന്ദ​ര്‍‌​സിം​ഗ് സി​ദ്ദു, മു​ന്‍ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ല​ഫ്റ്റ​ന​ന്‍റ്് കേ​ണ​ല്‍ ബി. ​ബി​ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍​സി​സി ടീം ​ആ​ണ്് എ​ല്ലാ പ​രി​ശീ​ല​ന​ങ്ങ​ളും ന​ൽ​കി യ ​തെ​ന്ന് പ്രി​ ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ ലി​റ്റി ചാ​ക്കോ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

നാ​ലു​വ​ര്‍​ഷം​മു​മ്പ് അ​ണ്ട​ര്‍ ഓ​ഫീ​സ​ര്‍ ഏ​യ്ഞ്ച​ല്‍ റീ​റ്റ, സ​ര്‍​ജ​ന്‍റ്് ര​മ്യ ദാ​സ് എ​ന്നി​വ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സി​ല്‍നി​ന്നും എ​ന്‍​സി​സി​യു​ടെ കേ​ര​ള​ഘ​ട​ക​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് റി​പ്പ​ബ്ലി​ക്‌​ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.