ഗുരുവായൂര്‍ ക്ഷേത്രച്ചടങ്ങുകളിൽ ആന എഴുന്നള്ളിപ്പ് പഴയപോലെ
1490487
Saturday, December 28, 2024 6:15 AM IST
ഗുരുവായൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ജനുവരി ഒന്നുമുതൽ ക്ഷേത്രത്തിലെ ചടങ്ങുകളിൽ ആന എഴുന്നള്ളിപ്പ് മുൻപുണ്ടായിരുന്നതുപോലെയാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
2012ലെ നാട്ടാനപരിപാലനചട്ടം പൂർണമായി പാലിച്ചുകൊണ്ടാകും. ആനകളെ ക്ഷേത്രച്ചടങ്ങുകളിൽ പങ്കെടുപ്പിക്കുക. ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.