"ഫിറ്റ് ഫോര്‍ ലൈഫ്' പരിപാടി
1484686
Thursday, December 5, 2024 8:23 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ജന്തുശാസ്ത്ര വിഭാഗം ഫിറ്റ് ഫോര്‍ ലൈഫ് പരിപാടിയുടെ ഭാഗമായി എന്‍ഹാന്‍സിംഗ് ന്യൂറോപ്ലാസ്റ്റിസിറ്റി ആന്‍ഡ് പ്രൊമോട്ടിംഗ് ബ്രെയിന്‍ ഹെല്‍ത്ത് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം സംഘടിപ്പിച്ചു. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സ് ഡയറക്ടറും ബയോടെക്നോളജി വിഭാഗം അസി. പ്രഫസറുമായ ഡോ. ബേബി പി.എസ്. ചക്രപാണി ആണ് പ്രഭാഷണം നയിച്ചത്. ഉച്ചക്ക് രണ്ടുമണിയോടെ പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.