കോൽക്കളിയിൽ ചുവടുറപ്പിച്ച് വലപ്പാട്
1484388
Wednesday, December 4, 2024 6:45 AM IST
കുന്നംകുളം: കോൽക്കളിയിൽ മൂന്നാംതവണയും ജില്ലാ ജേതാക്കളായി വലപ്പാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. നാലുവർഷമായി കെ.ആർ. പൃഥ്വിരാജിന്റെ ശിക്ഷണത്തിലാണ് പഠനം.
ചുവടുകളുടെ വേഗവും കളിയിലെ നൈപുണ്യവും കണ്ടെത്തിയാണ് 12 പേരെ ശിഷ്യരായി തെരഞ്ഞെടുത്തത്. പരന്പരാഗതവേഷവിധാനത്തോടെ,താളങ്ങൾ പിഴയ്ക്കാതെ, കാലിന്റെ വേഗം കുറയാതെ, കൃത്യമായ ചുവടുകളുമായി വലപ്പാട് കുട്ടികൾ കളിച്ചുകയറിയത് വിജയത്തിലേക്കുതന്നെയെന്നു കാണികൾക്കും ഏതാണ്ടു നിശ്ചയമുണ്ടായിരുന്നു.
10 ടീമുകളാണ് കോൽക്കളിയിൽ മത്സരിച്ചത്. വാശിയേറിയ മത്സരംതന്നെയാണു നടന്നത്. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്കൂളിലായിരുന്നു മത്സരങ്ങൾ.