ദേവമാതാ ഇന്റർനാഷണൽ സ്കൂളിൽ സ്നേഹസംഗമം
1484096
Tuesday, December 3, 2024 7:09 AM IST
തങ്ങാലൂർ: ഭിന്നശേഷിദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്പെഷൽ സ്കൂളുകളെ പങ്കെടുപ്പിച്ചു ദേവമാതാ സിഎംഐ ഇന്റർനാഷണൽ സ്കൂളിൽ നടത്തിയ സ്നേഹസംഗമം സംഗീതസംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. 16 സ്കൂളുകൾ പങ്കെടുത്തു. കൗണ്‍സിലർ ഫാ. ജോർജ് കല്ലൂക്കാരൻ സിഎംഐ വിളംബരജാഥ ഫ്ളാഗ് ഓഫ് ചെയ്തു.
ദേവമാത പ്രൊവിൻഷ്യൽ റവ.ഡോ. ജോസ് നന്തിക്കര സിഎംഐ, ഫാ. ജോയ്സ് എലുവത്തിങ്കൽ, ഫാ. സോളമൻ കടന്പാട്ടുപറന്പിൽ, എൽഐസി ഇന്ത്യ മാർക്കറ്റിംഗ് മാനേജർ മാത്യു മനോജ്, റോട്ടറി ക്ലബ് തൃശൂർ സിറ്റി പ്രസിഡന്റ് ജോയ് കൊള്ളന്നൂർ, എസിഎംഐ പ്രസിഡന്റ് ജോസ് ചുങ്കത്ത്, എസിഎംഐ അംഗം ജെന്നി തോമസ് എന്നിവർ പങ്കെടുത്തു.
ഫ്ളാഷ് മോബും വിവിധ മത്സരങ്ങളും അരങ്ങേറി. പോപ്പ് പോൾ മേഴ്സി ഹോം, സ്നേഹാരാം മണലൂർ, ദർശനവീട് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പങ്കെടുത്ത കുട്ടികൾക്കു പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. രജതജൂബിലി ആഘോഷിക്കുന്ന പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോണ്സണ് അന്തിക്കാട്ടിനെ ആദരിച്ചു.
അതിരുകളില്ലാത്ത നൈപുണ്യം നിറഞ്ഞ ഭിന്നശേഷിക്കാരായ കുട്ടികളും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്നു ബോധ്യപ്പെടുത്തുകയാണ് സ്നേഹസംഗമത്തിന്റെ ലക്ഷ്യമെന്നു ഡയറക്ടർ ഫാ. ഷാജു എടമന സിഎംഐ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിന്റോ നങ്ങിണി സിഎംഐ എന്നിവർ പറഞ്ഞു.
പിടിഡബ്ല്യുഎ വൈസ് പ്രസിഡന്റുമാരായ ജെയിംസ് നീലങ്കാവിൽ, പ്രഭാവതി ബിനോയ്, ലിനോജ്, രചന, കോ -ഓർഡിനേറ്റർ സി.വി. റീന, കണ്‍വീനർ ജൂഹി ദേവസി, സിസ്റ്റർ ലിംസി, ക്രിസ് ലിന്റോ, ജിഷ മേനോൻ, ടെസി ഇഗ്നേഷ്യസ് എന്നിവർ നേതൃത്വം നൽകി.