കോതമംഗലം സെന്റ് ജോസഫ്സ് സ്കൂൾ ഓഫ് നഴ്സിംഗിന് നേട്ടം
1587840
Saturday, August 30, 2025 4:57 AM IST
കോതമംഗലം: നഴ്സിംഗ് സെൻട്രൽ സോൺ ബി കായികമേളയിൽ കോതമംഗലം സെന്റ് ജോസഫ്സ് സ്കൂൾ ഓഫ് നഴ്സിംഗിന് തിളക്കമാർന്ന നേട്ടം.
നൂറ് മീറ്റർ, 200 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനവും ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സെന്റ് ജോസഫ്സ് സ്കൂൾ ഓഫ് നഴ്സിംഗിലെ (ധർമഗിരി) മൂന്നാം വർഷ വിദ്യാർത്ഥിയായ നീനു മരിയ ജെയിംസ് കായികമേളയിലെ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി.
കൂടാതെ 400 മീറ്റർ റിലേയിലും സെന്റ് ജോസഫ് സ്കൂൾ ഓഫ് നഴ്സിംഗ് ഒന്നാം സ്ഥാനം നേടി കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് സെന്റ് ജോസഫ് സ്കൂൾ ഓഫ് നഴ്സിംഗിന് കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ അനു മരിയ പറഞ്ഞു.