നഴ്സസ് കായിക മേള നടത്തി
1587837
Saturday, August 30, 2025 4:57 AM IST
കോതമംഗലം: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (എസ്എൻഎ)സെൻട്രൽ സോൺ-ബി സംഘടിപ്പിച്ച കായികമേള നടത്തി. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ കായിക മേള ഉദ്ഘാടനം ചെയ്തു.
സെൻട്രൽ സോൺ-ബി ചെയർപേഴ്സൺ അബിൻ വിനോദ് അധ്യക്ഷത വഹിച്ചു. അനുഷ് ജിബി തോമസ് , ഫെബിൻ ബിജു കുര്യൻ, ബാബു മാത്യു കൈപ്പിള്ളിൽ, കെ.എസ്. അമൽ ദേവ്, സെൻട്രൽ സോൺ-ബി സെക്രട്ടറി സാമുവൽ ബിജു എന്നിവർ പ്രസംഗിച്ചു. ഇരുപതു നഴ്സിംഗ് കോളജുകൾ തമ്മിൽ നടന്ന മത്സരത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കോലഞ്ചേരി എംഒഎസ്സി കോളേജ് ഓഫ് നഴ്സിംഗും,
ഫസ്റ്റ് റണ്ണർ അപ്പായി അങ്കമാലി ലിറ്റിൽ ഫ്ളവർ കോളേജ് ഓഫ് നഴ്സിംഗും, സെക്കൻഡ് റണ്ണർ അപ്പായി കോതമംഗലം മാർ ബസേലിയോസ് കോളജ് ഓഫ് നഴ്സിംഗും, മുളന്തുരുത്തി വെൽ കെയർ കോളജ് ഓഫ് നഴ്സിംഗും സ്ഥാനങ്ങൾ നേടി.
മൂക്കന്നൂർ ലിസിയു കോളജ് ഓഫ് നഴ്സിംഗിലെ അക്ഷയും കോതമംഗലം സെന്റ് ജോസഫ് സ്കൂൾ ഓഫ് നഴ്സിംഗിലെ നീനുവും വ്യക്തിഗത ചാമ്പ്യന്മാരായി.