ഹാഗിംഗ് ഫെൻസിംഗ് ഉദ്ഘാടനം ചെയ്തു
1587833
Saturday, August 30, 2025 4:57 AM IST
കോതമംഗലം : വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി ഇടമലയാർ താളുംകണ്ടം ആദിവാസി ഉന്നതിയിൽ 18 ലക്ഷം രൂപ ചിലവഴിച്ച് നിർമാണം പൂർത്തീകരിച്ച അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള ഹാങ്ങിംഗ് ഫെൻസിംഗ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. താളുംകണ്ടം കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഫെൻസിംഗിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. എഫ്ഐടി ചെയർമാൻ ആർ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ.കെ. ദാനി,പഞ്ചായത്ത് അംഗങ്ങളായ ബിൻസി മോഹനൻ, മിനി മനോഹരൻ, ശ്രീജ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.