മണീടിൽ ക്രഷ് ആരംഭിച്ചു
1587832
Saturday, August 30, 2025 4:57 AM IST
പിറവം: കേന്ദ്രസർക്കാരിന്റെ പ്രത്യേക പദ്ധതിയുടെ കീഴിൽ മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്ടിൽ ആദ്യത്തെ ശിശു പരിപാലന കേന്ദ്രം (ക്രഷ്) മണീട് പഞ്ചായത്തിലെ ശ്രാപ്പിള്ളിയിലെ അങ്കണവാടിയിൽ പ്രവർത്തനമാരംഭിച്ചു. ആറുമാസം മുതൽ മൂന്നു വയസു വരെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കേന്ദ്രമാണ് ക്രഷ്. രാവിലെ 7.30 മുതൽ വൈകിട്ട് ഏഴുവരെയാണ് ഇവിടെ കുഞ്ഞുങ്ങളെ നോക്കുന്നത്.
സ്രാപ്പിള്ളി അങ്കണവാടിയോടു ചേർന്നുള്ള കെട്ടിടത്തിലാണ് ക്രഷ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. പ്രദീപ്, അംഗം ജ്യോതി രാജീവ്, വി.ജെ. ജോസഫ്, പി. എസ്. ജോബ്, സി.ടി. അനീഷ്, മിനി തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.