പവർലിഫ്റ്റിംഗ് ദമ്പതികളായ സോളമനും ക്രിസ്റ്റിക്കും ദേശീയതലത്തിൽ സ്വർണം
1545998
Sunday, April 27, 2025 7:05 AM IST
കോട്ടയം: ഹിമാചൽപ്രദേശിൽ നടന്ന ദേശീയ പവർലിഫ്റ്റിംഗ് മത്സരത്തിൽ കേരളത്തിനായി സ്വർണ മെഡലുകൾ കരസ്ഥമാക്കി ദമ്പതികൾ. കളത്തിപ്പടിയിലെ സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബിന്റെ ഉടമകളായ സോളമൻ തോമസും ക്രിസ്റ്റി സോളമനുമാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
സോളമൻ 53 വയസ് 105 കിലോ വിഭാഗത്തിലും ഭാര്യ ക്രിസ്റ്റി 47 വയസ് 63 കിലോ വിഭാഗത്തിലും മത്സരിച്ചാണ് ദേശീയതലത്തിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കിയത്. ഹിമാചൽപ്രദേശിൽ പാലംപൂരിൽ സൂപ്പർ മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഹിമാചൽപ്രദേശിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്.
മക്കൾ: സൂസൻ (അലിയാൻസ്, തിരുവനന്തപുരം), ഗബ്രിയേൽ (എൻജിനിയറിംഗ് വിദ്യാർത്ഥി, അയർലൻഡ്).