സ്മാര്‍ട്ട് ടീന്‍സ് സമ്മര്‍ ക്യാമ്പിന ു തുടക്കം
1545688
Saturday, April 26, 2025 7:00 AM IST
കടുത്തുരുത്തി: അര്‍ച്ചന വിമന്‍സ് സെന്റര്‍ കടുത്തുരുത്തി റീജണിന്റെ നേതൃത്വത്തില്‍ അവധിക്കാലം ആഘോഷമാക്കാൻ കൗമാര പ്രായക്കാരായ കുട്ടികള്‍ക്കുവേണ്ടി സ്മാര്‍ട്ട് ടീന്‍സ് സമ്മര്‍ ക്യാമ്പിന് തുടക്കമായി.
കടുത്തുരുത്തി എന്‍എസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പില്‍ ബോധവത്കരണ ക്ലാസുകള്‍, യോഗ പരിശീലനം, പ്രസംഗ പരിശീലനം, സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാംസ്, ചിത്രരചന, ഉല്ലാസ-പഠന യാത്ര തുടങ്ങിയവ നടക്കും.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം നയന ബിജു ക്യാന്പ് ഉദ്ഘാടനം നിര്‍വഹിച്ചു. അര്‍ച്ചന വിമന്‍സ് സെന്റര്‍ റീജിയണ്‍ ലീഡര്‍ ടീനു ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.
ആദ്യദിനം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേ ബോധവത്കരണ ക്ലാസ് നടത്തി.
കടുത്തുരുത്തി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. രാജേഷ് ക്ലാസ് നയിച്ചു.