ഫ്രാന്‍സിസ് പാപ്പാ ലോക മാനവികതയുടെ പ്രവാചക ശബ്ദം: മാര്‍ തോമസ് തറയില്‍
1545695
Saturday, April 26, 2025 7:00 AM IST
ചങ്ങനാശേരി: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ ലോകമനഃസാക്ഷിയുടെ കരുണാര്‍ദ്രമായ മുഖമായിരുന്നെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി പൗരാവലി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ സംഘടിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. 140 കോടിയിലേറെവരുന്ന കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ നേതാവ് എന്നതിലുപരി വേദനിക്കുന്നവരുടെയും കരുണ അര്‍ഹിക്കുന്നവരുടേയും ഒറ്റയാൾപട്ടാളമായിരുന്ന വക്താവായിരുന്നു ഫ്രാന്‍സിസ് പാപ്പായെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തിനും അസമാധാനത്തിനുമെതിരേ എക്കാലവും ശബ്ദമുയര്‍ത്തിയ ഫ്രാന്‍സിസ് പാപ്പാ എല്ലാ മനുഷ്യരുടേയും അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി. കുടിയേറ്റക്കാരെ കുറ്റവാളികളെപ്പോലെ കരുതാതെ സംരക്ഷിണമെന്നു മനുഷ്യസ്നേഹിയായ പാപ്പാ ഉറക്കെപ്പറഞ്ഞു. മനുഷ്യനെപ്പോലെത്തന്നെ പ്രകൃതിയേയും സൗഹൃദത്തിന്റെ വലയത്തില്‍ ഉള്‍ച്ചേര്‍ത്തു നിര്‍ത്താന്‍ പ്രാന്‍സിസ് പാപ്പാ കാട്ടിയ മാതൃക മഹത്തരമാണെന്നും മാര്‍ തോമസ് തറയില്‍ ചൂണ്ടിക്കാട്ടി.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍,
എസ്എന്‍ഡിപി യൂണിയന് താലൂക്ക് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പുതൂര്‍പ്പള്ളി ജമാഅത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഹമീദ്, കുര്യന് തൂമ്പുങ്കല്‍, സിബി മുക്കാടന്‍, കെ.എഫ്. വര്‍ഗീസ്, വി.ജെ. ലാലി, സണ്ണി തോമസ്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ബീനാ ജോബി, ഡോ. അജീസ് ബെന്‍ മാത്യൂസ്, ഡോ. സെബിന് എസ്. കൊട്ടാരം, ജോയിച്ചന്‍ പീലിയാനിക്കല്‍, ജോസുകുട്ടി നെടുമുടി, ജസ്റ്റിന് ബ്രൂസ്, ടോമിച്ചൻ അയ്യരുകുളങ്ങര, സൈബി അക്കര, ജോസുകുട്ടി കുട്ടംപേരൂര്‍, ജോണ്സണ് പ്ലാന്തോട്ടം, കൃഷ്ണപ്രസാദ്, മുഹമ്മദ് സിയ, തോമസ് അക്കര എന്നിവര്‍ പ്രസംഗിച്ചു.