ച​​ങ്ങ​​നാ​​ശേ​​രി: ആ​​ധു​​നി​​ക സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ ശി​​ല്പി റ​​വ.​​ഡോ. പ്ലാ​​സി​​ഡ് ജെ. ​​പൊ​​ടി​​പാ​​റ​​യു​​ടെ 40-ാം ച​​ര​​മ വാ​​ര്‍ഷി​​കാ​​ച​​ര​​ണം നാ​​ളെ രാ​​വി​​ലെ 11ന് ​​ചെ​​ത്തി​​പ്പു​​ഴ തി​​രു​​ഹൃ​​ദ​​യ ദേ​​വാ​​ല​​യ​​ത്തി​​ല്‍ ന​​ട​​ക്കും. 11 ന് ​​ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ര്‍ബാ​​ന,തു​​ട​​ര്‍ന്ന് പ്രാ​​ര്‍ഥ​​ന ശു​​ശ്രൂ​​ഷ, സ്‌​​നേ​​ഹ​​വി​​രു​​ന്ന് എ​​ന്നി​​വ ഉ​​ണ്ടാ​​യി​​രി​​ക്കും.

സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ന്‍സി​​ന്‍റെ പ്രൊ​​വി​​ന്‍ഷ്യാ​​ള്‍ ആ​​ന്‍റ​​ണി ഇ​​ളം​​തോ​​ട്ടം മു​​ഖ്യ​​കാ​​ര്‍മി​​ക​​നാ​​യി​​രി​​ക്കും. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ അ​​ട്ടി​​ച്ചി​​റ, ഫാ. ​​ജോ​​സ് വ​​രി​​ക്ക​​പ്പ​​ള്ളി​​ല്‍, ഫാ. ​​സെ​​ബാ​​സ്റ്റ​​ന്‍ മാ​​മ്പ്ര, ഫാ. ​​തോ​​മ​​സ് ക​​ല്ലു​​ക​​ളം, ഫാ. ​​ലൂ​​ക്കാ ചാ​​വ​​റ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍മി​​ക​​രാ​​യി​​രി​​ക്കും.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് മ​​താ​​ധ്യാ​​പ​​ക​​ര്‍ക്കും കു​​ട്ടി​​ക​​ള്‍ക്കു​​മു​​ള്ള ക്വി​​സ് മ​​ത്സ​​ര​​വും ന​​ട​​ത്ത​​പ്പെ​​ടും.