തോട്ടയ്ക്കാട് സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
1545677
Saturday, April 26, 2025 6:52 AM IST
തോട്ടയ്ക്കാട്: സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍ മാർ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ ആറിനു കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന: ഫാ. ജോണ്‍ പരുവപ്പറമ്പില്‍.
വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, സന്ദേശം: ഫാ. ജെന്റി മുകളേല്‍. നാളെ രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന, സന്ദേശം: ഫാ. വില്‍സണ്‍ ചാവറ കുടിലില്‍, വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന, സന്ദേശം: ഫാ. തോമസ് പൗവത്തുപറമ്പില്, 5.30ന് അമ്പലക്കവല സെന്റ് ജൂഡ് കപ്പളയിലേക്ക് പ്രദിക്ഷണം, ഏഴിനു പള്ളിയില്‍ പുഴുക്കുനേര്‍ച്ച.
28നു രാവിലെ 6.15നു വിശുദ്ധ കുര്‍ബാന: ഫാ. ജയിംസ് അത്തിക്കളം. 29നു രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന: ഫാ. ബെന്നി കുഴിയടിയില്‍. 30നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, കുട്ടികളുടെ കുര്‍ബാന സ്വീകരണം. അതിരൂപത മുഖ്യ വികാരി ജനറാൾ ഫാ. ആന്റണി എത്തയ്ക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.
മേയ് ഒന്നിനു രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന സന്ദേശം: ഫാ. അല്‍ഫോന്‍സ് ഇലവനാല്‍,പത്തിനു തിരുനാള്‍ കുര്‍ബാന, സന്ദേശം: ഫാ. ജിബിന്‍ കാവുംപുറത്ത്, 11.30നു പ്രദക്ഷി ണം, നേര്‍ച്ച വസ്തുക്കളുടെ ലേലം, കൊടിയിറക്ക്.