വൈദ്യുതിലൈനിൽ തട്ടി ഷോക്കേറ്റ് മയിൽ ചത്തു
1545737
Sunday, April 27, 2025 4:01 AM IST
എരുമേലി: വൈദ്യുതിലൈനിൽ തട്ടി ഷോക്കേറ്റ് മയിൽ ചത്തു. ഇന്നലെ തുമരംപാറ ചപ്പാത്ത് ഭാഗത്ത് പറക്കുന്നതിനിടെ 11 കെവി ലൈനിൽ ചിറക് തട്ടിയതോടെയാണ് ഷോക്കേറ്റ് മയിൽ ചത്തത്. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാലിന്റെ നിർദേശപ്രകാരം റോഡിൽ വീണുകിടന്ന മയിലിന്റെ ജഡം വനപാലകരെത്തി നീക്കം ചെയ്തു. കോട്ടയത്ത് ഫോറസ്റ്റ് വെറ്ററിനറി സർജന്റെ അടുക്കൽ പോസ്റ്റ്മോർട്ടത്തിനായി ജഡം എത്തിച്ചു.