അങ്കണവാടി കുട്ടികൾക്കായി ‘ഉജ്വല ബാല്യം; വളരാം വളർത്താം’ പദ്ധതിക്ക് തുടക്കം
1545678
Saturday, April 26, 2025 6:52 AM IST
ഏറ്റുമാനൂർ: ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്കായുള്ള ‘ഉജ്വല ബാല്യം; വളരാം വളർത്താം’ പദ്ധതിയുടെ ഉദ്ഘാടനം കുട്ടികൾക്ക് ചെടിയും ചട്ടിയും വളവും നൽകി ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് കൃര്യൻ നിർവഹിച്ചു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ഐസിഡിഎസ് സൂപ്പർവൈസർ അഞ്ജു പി. നായർ, ബീമാ ബീഗം എന്നിവർ പ്രസംഗിച്ചു.