ദ്വിശതാബ്ദി ആഘോഷം: സാംസ്കാരിക സമ്മേളനം മേയ് മൂന്നിന്
1545700
Saturday, April 26, 2025 7:05 AM IST
മണിമല: ഹോളി മാഗി ഫൊറോന പള്ളി ദ്വിശതാബ്ദിയുടെ ഭാഗമായി മേയ് മൂന്നിന് വൈകുന്നേരം 5.30ന് സാംസ്കാരിക സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി ആശംസാപ്രസംഗവും സമ്മാനദാനവും നിർവഹിക്കും. വികാരി ഫാ. മാത്യു താന്നിയത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. എമേഴ്സൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിറിൾ തോമസ്, പി.ടി. അനൂപ്, പഞ്ചായത്തംഗങ്ങളായ അതുല്യാ ദാസ്, സുനി സജി, ജനറൽ കൺവീനർ ജോസ് വർഗീസ് കൂനംകുന്നേൽ എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിനു മുന്നോടിയായി വൈകുന്നേരം 4.30ന് മൂങ്ങാനിയിൽനിന്നു പള്ളിയിലേക്ക് സാംസ്കാരിക ഘോഷയാത്ര നടത്തും. വികാരി ഫാ. മാത്യു താന്നിയത്ത് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.
ഉച്ചകഴിഞ്ഞ് 3.30ന് കറിക്കാട്ടൂർ കവലയിൽനിന്ന് ആരംഭിക്കുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരം മണിമല-മൂങ്ങാനി ചുറ്റി ഫൊറോന പള്ളിയങ്കണത്തിൽ സമാപിക്കും. മണിമല ഇൻസ്പെക്ടർ ഓഫ് പോലീസ് വി.കെ. ജയപ്രകാശ് മത്സരം ഫ്ളാഗ് ഓഫ് ചെയ്യും. അസിസ്റ്റന്റ് വികാരി ഫാ. വർഗീസ് ചിറയിൽ, ജോസ് വർഗീസ്, ജോസ് കൊള്ളിക്കൊളവിൽ എന്നിവർ നേതൃത്വം നൽകും.