വിവാഹഘോഷയാത്ര ഭക്തിനിർഭരമായി
1546004
Sunday, April 27, 2025 7:05 AM IST
ചെമ്മനത്തുകര: ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആരംഭിച്ച സ്കന്ദ പുരാണ തത്വസമീക്ഷ സത്രത്തോടനുബന്ധിച്ചു നടന്ന വിവാഹഘോഷയാത്ര ഭക്തിനിർഭരമായി. പൂത്താലം, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് വിവാഹഘോഷയാത്ര യജ്ഞശാലയിലെത്തിയത്. തുടർന്ന് ദേവസേന വിവാഹ ചടങ്ങുകൾ നടത്തി.
യജ്ഞാചാര്യൻ കലഞ്ഞൂർ ബാബുരാജ്, ക്ഷേത്രം മേൽശാന്തി രൂപേഷ് ശാന്തികൾ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് അന്നദാനവും നടത്തി.