"വിന്‍സെന്‍ഷ്യന്‍സ് 75' ഒത്തുകൂടി
1545452
Friday, April 25, 2025 11:53 PM IST
പാലാ: പാലാ സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 1975ലെ എസ്എസ്എല്‍സി ബാച്ചിലെ കൂട്ടുകാര്‍ പാലായില്‍ കുടുംബസമേതം ഒത്തുകൂടി അവരുടെ അമ്പതു വര്‍ഷം മുമ്പത്തെ സൗഹൃദം പുതുക്കി. ആ ബാച്ചിനെ പഠിപ്പിച്ച ഫാ. ലൂഡോവിക്ക് സിഎംഐ, കെ.എല്‍. ഉലഹന്നാന്, വി.ജെ. തോമസ്, പി.എ. മാത്യു, ചെറിയാന് പടവില്‍ തുടങ്ങിയ അധ്യാപകര്‍ വിന്‍സെന്‍ഷ്യന്‍സ് 75 പൂര്വവിദ്യാര്ഥീ സംഗമത്തില്‍ പങ്കെടുത്തത് ആവേശം പകര്‍ന്നു. 1975 ബാച്ചിലെ 64 പേരില്‍ ഒന്‍പതു പേര് മരണമടഞ്ഞു. ആറു പേര് വിദേശത്താണ്. ബാക്കി 49 പേരില്‍ 45 പേര് സംഗമത്തില്‍ പങ്കെടുത്തു.
മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ ആര്‍മി ജനറല്‍ മൈക്കിള്‍ മാത്യൂസ് കൊട്ടാരം, കോളജ് അധ്യാപകര്‍, ഡോക്ടര്‍മാര്‍, ബാങ്ക് മാനേജര്‍മാര്‍, ബിസിനസുകാര്‍, പ്ലാന്റര്‍മാര്‍ അടക്കം 45 പൂര്‍വ വിദ്യാര്‍ഥികള്‍ കുടുംബസമേതം സംഗമത്തില്‍ പങ്കെടുത്തു.