കടുത്തുരുത്തി-പിറവം റോഡ് വികസനം : ടാറിംഗ് ടെന്‍ഡര്‍ ചെയ്തു
1546000
Sunday, April 27, 2025 7:05 AM IST
കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പ് സാങ്കേതികാനുമതി നല്‍കിയതിനെത്തുടര്‍ന്ന് കടുത്തുരുത്തി - പിറവം റോഡ് പുനരുദ്ധാരണ നവീകരണ ടാറിംഗ് പ്രവൃത്തി അടിയന്തര പ്രാധാന്യത്തോടെ ടെന്‍ഡര്‍ ചെയ്തതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. 5.48 കോടി രൂപയുടെ ടെക്നിക്കല്‍ സാംഗ്ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പ്രവൃത്തി ടെന്‍ഡര്‍ ചെയ്തത്.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എന്‍ജിനിയര്‍ അജിത്ത് രാമചന്ദ്രന്, തിരുവനന്തപുരം സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ വി. ആര്. വിമല എന്നിവരുമായി എംഎല്‍എ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ റോഡ് വികസന പദ്ധതി ടെന്‍ഡര്‍ ചെയ്തത്. മേയ് 12ന് ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്യും.