ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ദീപാഞ്ജലി അർപ്പിച്ചു
1545736
Sunday, April 27, 2025 4:01 AM IST
പൊൻകുന്നം: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരമർപ്പിച്ചുകൊണ്ട് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം ടൗണിൽ പ്രവർത്തകർ മെഴുകുതിരി തെളിച്ച് ദീപാഞ്ജലി അർപ്പിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു.
മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് അനുശോചന പ്രഭാഷണം നടത്തി. സനോജ് പനക്കൽ, സി.ജി. രാജൻ, ടി.കെ. ബാബുരാജൻ, ടി.ആർ. ബിനേഷ്, ലൂസി ജോർജ്, ശ്യാം ബാബു, എ.ടി. ശിഹാബുദീൻ, ബിജു മുണ്ടുവേലി, സുരജ്ദാസ്, എം. സുനിൽ, പി.സി. ത്രേസ്യാമ്മ, ഇ.ജെ. ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിറക്കടവ്: പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ബിജെപി ചിറക്കടവ് ഏരിയ കമ്മിറ്റി ശ്രദ്ധാഞ്ജലി നടത്തി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വൈശാഖ് എസ്. നായർ ഉദ്ഘാടനം ചെയ്തു. ജിതിൻ ജയകുമാർ, കെ.ടി. ബാബു, വി.ആർ. പ്രകാശ്, പി.ആർ. ദാസ്, ഉ ഷ ശ്രീകുമാർ, സിന്ധുദേവി, അഭിലാഷ് ബാബു, റെനീഷ് ചൂണ്ടച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
എലിക്കുളം: പഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്കായി ബിജെപി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി ശ്രദ്ധാഞ്ജലി അർപ്പിച്ചു. കോട്ടയം വെസ്റ്റ് ജില്ലാ സെക്രട്ടറി എം.ആർ. സരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് വി.എസ്. ഷാനു അധ്യക്ഷത വഹിച്ചു. നന്ദകുമാർ എലിക്കുളം, ശ്രീജ സരീഷ്, സജിമോൻ, അനീഷ് കറുകപ്പള്ളി, സുനീഷ് എലിക്കുളം, നിർമല ചന്ദ്രൻ, സക്കറിയ എലിക്കുളം, വി.പി. ഉണ്ണി, ബിജു എലിക്കുളം, രാജീവ് ഇളങ്ങുളം തുടങ്ങിയവർ പ്രസംഗിച്ചു.