അംബേദ്കര്‍ ഗ്രാമം: വാഴപ്പള്ളി സെറ്റില്‍മെന്റ് ഗ്രാമം എസ്റ്റിമേറ്റ് അംഗീകരിച്ച് ഉത്തരവായി
1545701
Saturday, April 26, 2025 7:05 AM IST
ചങ്ങനാശേരി: അംബേദ്കര്‍ ഗ്രാമ പദ്ധതിയില്‍പ്പെടുത്തി ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ വാഴപ്പള്ളി സെറ്റില്‍മെന്റ് ഗ്രാമം എസ്റ്റിമേറ്റ് അംഗീകരിച്ച് ഉത്തരവായതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
അടിസ്ഥാനസൗകര്യ വികസനത്തില്‍ പിന്നാക്കം നില്ക്കുന്നതും ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ ഗ്രാമങ്ങളെ കണ്ടെത്തി ഒരു കോടി രൂപ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് അംബേദ്കര്ഗ്രാമ പദ്ധതി.
റോഡുകളുടെ വികസനത്തിന് 24.04 ലക്ഷം രൂപയും കുടിവെള്ള പദ്ധതിക്കായി 35.28 ലക്ഷം രൂപയും സംരക്ഷണഭിത്തി നിര്‍മാണത്തിന് 43.33 ലക്ഷം രൂപയും അങ്കണവാടി അറ്റകുറ്റപ്പണികള്‍ക്ക് 29.88 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. എല്എസ്ജിഡിക്കാണ് നിര്‍വഹണച്ചുമതല. പത്തുമാസമാണ് നിര്‍മാണ കാലാവധി.