ഫാ. മാത്യു കല്ലുകളം യുവദീപ്തി പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ വൈദികന്
1545960
Sunday, April 27, 2025 6:54 AM IST
ചങ്ങനാശേരി: പ്രസന്നമായ പുഞ്ചിരി, ശാന്തമായ സംഭാഷണം, വിശാലമായ സൗഹൃദവലയം. എല്ലാവരേയും ആകര്‍ഷിക്കുന്നതായിരുന്നു ഫാ. മാത്യു കല്ലുകളത്തിന്റെ വ്യക്തിപ്രഭാവം. മികച്ച പ്രഭാഷകനും വചന പ്രഘോഷകനുമായിരുന്ന അദ്ദേഹത്തിന്റെ പ്രഘോഷണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
1967 മാര്‍ച്ച് 13ന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍നിന്നും പൗരോഹിത്യം സ്വീകരിച്ച ഫാ. മാത്യു കല്ലുകളത്തിന് ആദ്യനിയമനം ലഭിച്ചത് അതിരമ്പുഴ ഫൊറോനാപള്ളിയില്‍ അസിസ്റ്റന്റ് വികാരിയായാണ്.
ചങ്ങനാശേരി അതിരൂപതയില്‍ യുവദീപ്തി പ്രസ്ഥാനത്തിനു തുടക്കംകുറിച്ചപ്പേള് ഇടവകകള്‍ സന്ദര്‍ശിച്ച് യുവജനങ്ങളെ സംഘടിപ്പിച്ച് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ കല്ലുകളം അച്ചന് വലിയ പങ്കുവഹിച്ചു.
യുവദീപ്തിയുടെ അതിരൂപത ഡയറക്ടറായും കല്ലുകളം അച്ചന് പ്രവര്‍ത്തിച്ചു.