പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണിയര്‍ മെറാക്കി ക്യാമ്പ് 29ന്
1545725
Sunday, April 27, 2025 4:01 AM IST
പാലാ: പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി നടത്തപ്പെടുന്ന റെസിഡന്‍ഷല്‍ ക്യാമ്പ് 29ന് സിവില്‍ സര്‍വീസ് പരീക്ഷയിലെ കേരള ടോപ്പര്‍ ആല്‍ഫ്രഡ് തോമസ് ഉദ്ഘാടനം ചെയ്യും.
ആത്മധൈര്യവും ലക്ഷ്യബോധവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പ്രമുഖരായ നേതൃത്വ പരിശീലകര്‍ ക്ലാസുകള്‍ നയിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ പങ്കെടുക്കും. ഫോണ്‍: 8907449210.