ഫ്രാന്‍സിസ് പാപ്പായോടുള്ള ആദരം:
1545697
Saturday, April 26, 2025 7:05 AM IST
ചങ്ങനാശേരിയില്‍ ഇന്ന് വിലാപയാത്ര, വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും
ചങ്ങനാശേരി: ലോകാരാധ്യനായ ഫ്രാന്‍സിസ് പാപ്പായുടെ സംസ്കാരം നടക്കുന്ന ഇന്ന് പാപ്പായോടുള്ള ആദര സൂചകമായി ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ഇടവകയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 7.30ന് വിലാപയാത്ര നടത്തും. വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ നേതൃത്വം നല്‍കും.
പാപ്പായോടുള്ള ആദരസൂചകമായി വ്യാപാരസ്ഥാപനങ്ങള്‍ അടച്ച് ദുഃഖാചരണം നടത്തുമെന്ന് ചങ്ങനാശേരി മര്‍ച്ചന്റ്സ് അസോസിയേഷന് അറിയിച്ചിട്ടുണ്ട്. വിവിധ ഇടവകകളില്‍ വിശുദ്ധകുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും.