പഹൽഗാം രക്തസാക്ഷികൾക്ക് ആദരം
1545680
Saturday, April 26, 2025 6:52 AM IST
പള്ളിക്കത്തോട്: പഹൽഗാം രക്തസാക്ഷികൾക്ക് കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരാജ്ഞലികളർപ്പിച്ചു.
കത്തിച്ച മെഴുകുതിരി കൈകളിലേന്തി നടത്തിയ യോഗത്തിൽ മണ്ഡലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജി മാത്യു ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വിപിൻ ജോസ്, സുമേഷ് കെ. നായർ, പ്രീതാ ബിജു, ജയിംസ് മുകളേൽ, ബാബു മാത്യു, ലൈസാമ്മ, വിനു സുനിൽ എന്നിവർ പ്രസംഗിച്ചു.