അനുഗ്രഹമായി പ്രകൃതിയും പാരമ്പര്യങ്ങളും പെയ്തിറങ്ങി; പുറത്തുനമസ്കാരത്തിന് ആയിരങ്ങൾ
1545733
Sunday, April 27, 2025 4:01 AM IST
കുറവിലങ്ങാട്: അനുഗ്രഹമായി പെയ്തിറങ്ങിയ പ്രകൃതിയെ ഏറ്റുവാങ്ങി പുറത്തുനമസ്കാരത്തിന് ആയിരങ്ങൾ പങ്കുചേർന്നു. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലെ പുതുഞായർ ആചരണത്തോടനുബന്ധിച്ചായിരുന്നു പുറത്തുനമസ്കാരം.
മുത്തിയമ്മ പ്രത്യക്ഷപ്പെട്ട് ഉയർത്തിനാട്ടിയ കൽക്കുരിശിനു മുമ്പിൽ പുറത്തുനമസ്കാരം ആരംഭിച്ചതിന് പിന്നാലെയാണ് പ്രകൃതി പെയ്തിറങ്ങിയത്. കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്കായി പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും നടത്തി. മാർത്തോമ്മാ പാരമ്പര്യങ്ങൾ ഇഴുകിച്ചേർന്നു നിൽക്കുന്ന മണ്ണിൽ നടക്കുന്ന പുറത്ത് നമസ്കാരം എന്ന നിലയിൽ ദൂരസ്ഥലങ്ങളിൽ നിന്നടക്കം അനേകരാണ് എത്തിച്ചേർന്നത്.
ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരക്കൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ എന്നിവർ കാർമിരായി. ഫാ. തോമസ് താന്നിമലയിൽ സന്ദേശം നൽകി.