ലോക മലമ്പനിരോഗ ദിനാചരണം നടത്തി
1545694
Saturday, April 26, 2025 7:00 AM IST
കടുത്തുരുത്തി: ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാഞ്ഞൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്നു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പിള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മലേറിയ ഓഫീസര്‍ ഗോപകുമാര്‍ ലോക മലമ്പനി ദിനാചരണ സന്ദേശം നല്കി. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.കെ.ജി. സുരേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഡോ.നെറ്റോ ജോര്‍ജ്, മാസ് മീഡിയ ഓഫീസര്‍ സി.ജെ. ജയിംസ് എന്നിവര്‍ വിഷയാവതരണം നടത്തി. വിളംബര റാലി, തലയോലപ്പറമ്പ് ജൂനിയര്‍ പബ്ലിക് നേഴ്സിംഗ് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ നടത്തിയ ഫ്ളാഷ് മോബ്, ആരോഗ്യ ക്വിസ്, ഇതരസംസ്ഥാന തൊഴിലാളികളുടെ മലമ്പനി പരിശോധന എന്നീ പരിപാടികളും ദിനാചരണത്തിനൊപ്പം നടന്നു. ആരോഗ്യ ക്വിസില്‍ കല്ലറ പഞ്ചായത്തിലെ ആശാ പ്രവര്‍ത്തക സബീന കെ. ഏബ്രഹാം ഒന്നാം സമ്മാനം നേടി.