ജോബ് സ്റ്റേഷന് വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം
1545739
Sunday, April 27, 2025 4:01 AM IST
വാഴൂർ: അഭ്യസ്തവിദ്യർക്ക് വളരെ എളുപ്പത്തിൽ തൊഴിൽ കണ്ടെത്തുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുകയെന്ന ഉദ്ദേശ്യത്തോടെ വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചു.
നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് ജോബ് സ്റ്റേഷന്റെ പ്രവർത്തനം. ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട ലോക്കൽ റിസോഴ്സ് പേഴ്സൺമാരുടെ അർധദിന പരിശീലനവും നടത്തി. എല്ലാ പഞ്ചായത്തുകളിലും ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പാമ്പൂരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ജോൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ റംലാ ബീഗം, രാജമ്മ രവീന്ദ്രൻ, ആർജിഎസ്എ ജില്ലാ കോ-ഓർഡിനേറ്റർ സിന്ദൂര സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ എന്നിവർ പ്രസംഗിച്ചു.