കോഴായിൽ നരസിംഹജയന്തി ആഘോഷം ഗോവ ഗവർണർ ഉദ്ഘാടനം ചെയ്യും
1545729
Sunday, April 27, 2025 4:01 AM IST
കുറവിലങ്ങാട്: കോഴാ നരസിംഹ ക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷങ്ങൾ 30ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ ജി. പ്രകാശ്, ജയേഷ് പഞ്ചമി, പ്രകാശ് കുന്നേപറമ്പിൽ, അമൽ സുനിൽകുമാർ, അനന്ദു മോഹൻദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
30നു പത്തിനാണ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം. മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പി.സി. കുര്യൻ, സന്ധ്യ സജികുമാർ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി. നായർ, കെ.എസ്. കിഷോർ കുമാർ, ജി. പ്രകാശ് തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ എട്ടുമുതൽ കൊടുങ്ങൂർ സരസ്വതിയമ്മയും സംഘവും നാരായണീയ പാരായണം നടത്തും. അക്ഷയ തൃതീയ ദിനത്തിലാണ് നരസിംഹ ജയന്തി ആഘോഷം ആരംഭിക്കുന്നത്. 30നു വൈകുന്നേരം 5.30 മുതൽ ദശാവതാരം ചന്ദനം ചാർത്ത് ദർശനം ആരംഭിക്കും. മേയ് മൂന്നുമുതൽ പൈതൃകരത്നം ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യ ആചാര്യനായി ഭാഗവത സപ്താഹം നടക്കും. നരസിംഹ ജയന്തിയോട് അനുബന്ധിച്ചു ദിവസവും രാത്രി ഏഴിന് വിവിധ കലാപരിപാടികൾ നടക്കും. ഭാഗവത സപ്താഹ ദിവസങ്ങളിൽ ഒന്നിന് വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണം നടക്കും.