കുറിച്ചി അദ്വൈത വിദ്യാശ്രമം എച്ച്എസ്എസ് നവതി സ്മാരക സമുച്ചയ സമർപ്പണം 29ന്
1545682
Saturday, April 26, 2025 6:52 AM IST
കോട്ടയം: കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയതായി നിര്‍മിച്ച നവതി സ്മാരക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. 29നു വൈകുന്നേരം 3.30ന് സ്കൂള്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ശിവഗിരി ശ്രീനാരായണധര്‍മ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് വിശിഷ്ടാതിഥിയായിരിക്കും.
കെ.ജി. ബാബു രാജന് സ്കൂള്‍ മുഖമണ്ഡപ സമര്‍പ്പണം നടത്തും. ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, മന്ത്രി വി.എന്‍. വാസവന്, സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ വിശാലാനന്ദ സ്വാമി, ശിവഗിരി മഠം ട്രഷറര്‍ ശാരദാനന്ദ സ്വാമി, മുന്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരന്, എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, പ്രിന്‍സിപ്പല്‍ വി. അരുണ്‍, ഹെഡ്മിസ്ട്രസ് എസ്.ടി. ബിന്ദു എന്നിവര്‍ പ്രസംഗിക്കും.
27ന് രാവിലെ 10ന് വിദ്യാഭ്യാസ സെമിനാറില്‍ അദ്വൈതാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ഡോ. ജ്യോതിസ് ഉദ്ഘാടനം നിര്‍വഹിക്കും. 28ന് ഉച്ചകഴിഞ്ഞ് 2.30നു പൂര്‍വ അധ്യാപക-വിദ്യാര്‍ഥി കുടുംബ സംഗമം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാമി വിശാലാനന്ദ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ സ്വാമി വിശാലാനന്ദ, ആഘോഷ കമ്മിറ്റി ചെയര്‍മാര്‍ പി.എസ്. ബാബുറാം, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാര്‍ കുറിച്ചി സദന് എന്നിവര്‍ പങ്കെടുത്തു.