ശോഭാ സുരേന്ദ്രനെ കോടതി വെറുതെവിട്ടു
1545728
Sunday, April 27, 2025 4:01 AM IST
പൊൻകുന്നം: കലാപാഹ്വാനം നൽകി എന്നാരോപിച്ച് സിപിഎം ഏരിയാ സെക്രട്ടിയുടെ പരാതി പ്രകാരം പൊൻകുന്നം പോലീസ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പ്രതിയാക്കി ചാർജ് ചെയ്ത കേസിൽ പ്രതി കുറ്റക്കാരിയല്ലെന്ന് കണ്ട് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് തള്ളി ഉത്തരവായി.
2018ൽ ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരേ പൊൻകുന്നത്ത് നടത്തിയ പ്രതിഷേധ യോഗത്തിലെ പ്രസംഗം കലാപാഹ്വാനമാണെന്നായിരുന്നു കേസ്. പ്രതിക്കു വേണ്ടി അഡ്വ. ഡി. മുരളീധരൻ കോടതിയിൽ ഹാജരായി.