മാർപാപ്പയ്ക്ക് ആദരാഞ്ജലിയുമായി കോട്ടയം അതിരൂപത
1545965
Sunday, April 27, 2025 6:54 AM IST
കോട്ടയം: ഫ്രാൻസീസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് കോട്ടയം അതിരൂപത. ഇന്നലെ രാവിലെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും നടന്നു.
സഹായ മെത്രാൻ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ അനുസ്മരണ സന്ദേശം നൽകി. സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, പ്രൊക്യൂറേറ്റർ ഫാ. ഏബ്രഹാം പറന്പേട്ട്, ഫാ. ബിബിൻ ചുക്കുങ്കൽ, ഫാ. ജെഫിൻ ഒഴുങ്ങാലിൽ എന്നിവർ സഹകാർമികരായിരുന്നു.