പിഴക് കുരിശുപള്ളിയില്‍ തിരുനാള്‍
1545727
Sunday, April 27, 2025 4:01 AM IST
പിഴക്: പിഴക് കുരിശുപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ 28 മുതല്‍ മേയ് നാലു വരെ ആഘോഷിക്കും. 28നു വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന (വലിയ പള്ളിയില്‍). ഫാ. മാത്യു മുതുപ്ലാക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 29നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന (വലിയ പള്ളിയില്‍). ഫാ. ആന്റണി കൊല്ലിയില്‍ നേതൃത്വം നല്‍കും. 30നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന (വലിയ പള്ളിയില്‍). ഫാ. ജോജി അട്ടങ്ങാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
മേയ് ഒന്നിന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന (വലിയ പള്ളിയില്‍). ഫാ. ഏബ്രഹാം കാക്കാനിയില്‍. രണ്ടിനു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് - ഫാ. ജോസഫ് തെക്കേല്‍. വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന - ഫാ. ജയിംസ് ആരംപുളിക്കല്‍. മൂന്നിന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന - ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍. നാലിന് രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് തെക്കേൽ. പത്തിന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 4.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ജോയല്‍ പണ്ടാരപറമ്പില്‍. തുടർന്നു പ്രദക്ഷിണം, സ്നേഹവിരുന്ന്.