വിദ്യാർഥിയെ മർദിച്ചയാൾ കസ്റ്റഡിയിൽ
1545961
Sunday, April 27, 2025 6:54 AM IST
കുമരകം: വിദ്യാർഥികൾ തമ്മിലുള്ള വഴക്കിൽ ഇടപെട്ട പിതാവ് മകന്റെ സഹപാഠിയെ ക്രൂരമായി മർദിച്ചു. മർദിച്ച പിതാവിനെ കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. കുമരകം ഗവൺമെന്റ് ഹൈസ്കൂൾ മിനി ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർഥിയെയാണ് ആപ്പീത്ര സ്വദേശി രാജേഷ് ഇന്നലെ മർദിച്ചത്.
കഴിഞ്ഞദിവസം നടന്ന വഴക്കു ചോദ്യം ചെയ്ത പിതാവ് വിദ്യാർഥിയെ മർദിക്കുകയായിരുന്നു. മർദനമേറ്റ് അവശനിലയിലായ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.